കരുവൻചാലിൽ കുറുക്കന്റെ വിളയാട്ടം; മൂന്നുപേർക്ക് കടിയേറ്റു


ആലക്കോട്: കരുവൻചാൽ ടൗണിൽ കുറുക്കൻ്റെ അക്രമ ത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. വെള്ളാട് തേർമലയിലെ ശാസ്താംപടവിൽ തോമസ് (72), കരുവൻചാലിലെ പള്ളിക്കൽ രതീഷ് (44) ഉൾപ്പെടെയുള്ള വർക്കാണ് കടിയേറ്റത്. കർഷക തൊഴിലാളിയായ തോമസ് പുലർച്ചെ കാപ്പിമലയിലേക്ക് പണിക്ക് പോകുന്നതിനായി ടൗണിലെത്തിയതായിരുന്നു. ഇതി നിടെയാണ് കുറുക്കൻ അക്രമിച്ചത്. മുഖത്താണ് കടിച്ചത്. ഇദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രതീഷ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് കടിയേറ്റ മറ്റുള്ളവർ. സമീപകാലത്തായി മലയോര മേഖല യിൽ കുറുക്കന്റെ വിളയാട്ടം രൂക്ഷമായിരിക്കുകയാണ്.

Post a Comment

Previous Post Next Post