ഗതാഗതക്കുരുക്ക്: പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്

പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിറക്കി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.
യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തും വരെ പാലിയേക്കരയിലെ ടോള്‍പിരിവ് നിർത്തിവെയ്ക്കണമെന്നാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നല്‍കി.
ഉത്തരവ് ദേശീയ പാതാ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കും.

Post a Comment

Previous Post Next Post