26 മറൈൻ പോർവിമാനങ്ങള്‍ വാങ്ങാനുള്ള റഫാല്‍ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
26 റഫാല്‍ മറൈൻ ജെറ്റുകള്‍, ലോജിസ്റ്റിക് പിന്തുണ, ആയുധങ്ങള്‍, പരിശീലന സിമുലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കരാർ.
2016ല്‍ വ്യോമ സേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. 63,000 കോടി രൂപയുടെതാണ് ഏറ്റവും പുതിയ കരാർ. ഇതോടെ ഇന്ത്യയുടെ റഫാല്‍ ശേഖരം 62 ആയി വർദ്ധിക്കും. ഫ്രഞ്ച് കമ്ബനിയായ ദാസോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങള്‍ നിർമിക്കുന്നത്.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഫ്രാൻസിനെ പ്രതിനിധീകരിച്ചും കരാറില്‍ ഒപ്പുവച്ചു.
കരാറില്‍ ഒപ്പുവച്ചതോടെ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടാകും നടക്കുക. 37 മുതല്‍ 65 മാസത്തിനകം വിമാനം ലഭ്യമാക്കും. 2030-2031നുള്ളില്‍ കൈമാറ്റം പൂർത്തിയാകും.
Post a Comment