കേരളത്തിൽ ചൂടിന് ഒട്ടും കുറവില്ല അല്ലേ. അതിനാൽ വിവിധ ജില്ലകളിൽ ചിക്കൻ പോക്‌സും പടരുകയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 9969 പേർക്ക് ചിക്കൻ പോക്സ് രോഗബാധയുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം പടരുന്നതിനാൽ പാലക്കാട് ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടച്ചുപൂട്ടിയത്. രോഗം വ്യാപിക്കുന്നത് വായ, മൂക്ക് എന്നിവിടങ്ങളിലെ സ്രവങ്ങൾ വഴിയാണ്.
രോഗിയിൽ നിന്ന് അകലം പാലിച്ചോളൂ; ചിക്കൻ പോക്സ് പകരുന്നതിങ്ങനെ
കേരളത്തിൽ ചൂട് കൂടുമ്പോൾ ചിക്കൻ പോക്സ് വ്യാപനവും കൂടുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം പെട്ടെന്ന് പടരും. രോഗിയുടെ വായ, മൂക്ക് എന്നിവിടങ്ങളിലെ സ്രവങ്ങൾ, ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ, സ്പർശനം, രോഗികൾ കഴിച്ച ഭക്ഷണം കഴിക്കുന്നതിലൂടെയും ചിക്കൻ പോക്സ് പകരാം. കുമിളകൾ വരുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തിയ ശേഷം 6-10 ദിവസം വരെയും രോഗം പകരാം. അകലം പാലിക്കുക.
Post a Comment