കുട കൈയില്‍ എടുത്തോ; അടുത്ത മണിക്കൂറിൽ കണ്ണൂർ അടക്ക 5 ജില്ലകളില്‍ ശക്തമായ മഴ, കടലാക്രമണത്തിന് സാധ്യത



സംസ്ഥാനത്ത് അടുത്ത മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 3 മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ഇന്ന് ഒരു ജില്ലകള്‍ക്കും അലർട്ടുകള്‍ നല്‍കിയിട്ടില്ല.

Post a Comment

Previous Post Next Post