കൊച്ചി:ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലല്‍ പ്രധാന കഥാപാത്രമായി എത്തിയ എമ്ബുരാന്‍. 30 ദിവസം കൊണ്ട് 325 കോടി ചിത്രം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്ബുരാന്‍. മോഹൻലാല്‍ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സിനെ (242.25 കോടി) മറികടന്നാണ് എമ്ബുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായും ഇതോടെ എമ്ബുരാൻ മാറി. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും നടത്തുന്ന ആക്രമണത്തിനിടെയാണ് എമ്ബുരാന്റെ ഈ സുപ്രധാന നേട്ടം.
Post a Comment