പോക്സോ കേസില്‍ ജയിലില്‍ കഴിയുന്ന യുവതിക്കെതിരേ തട്ടിപ്പ് പരാതി; 30 പവനും ഏഴ് ലക്ഷവും തട്ടിയെന്ന് രാഷ്ട്രീയ പ്രവര്‍ത്തകൻ

കണ്ണൂർ: പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന യുവതിക്കെതിരെ തട്ടിപ്പ് പരാതിയുമായി രാഷ്ട്രീയ പ്രവർത്തകൻ.

തളിപ്പറമ്ബ് സ്വദേശിയാണ് ഇവർക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

ഇയാളുടെപക്കല്‍നിന്ന് 30 പവനും ഏഴ് ലക്ഷത്തോളം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. പുളിപ്പറമ്ബ് തോട്ടാറമ്ബിലെ സ്‌നേഹ മെർലിൻ (23)നെതിരെയാണ് പരാതി.

അതേസമയം തളിപ്പറമ്ബില്‍ 12 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാൻഡില്‍ കഴിയുന്ന ഇവർക്കെതിരേ വീണ്ടും പോക്‌സോ കേസ് എടുത്തു. നേരത്തെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും കേസെടുത്തത്.

കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളില്‍ വച്ച്‌ 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

നിർബന്ധിച്ച്‌ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരൻ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരില്‍ തളിപ്പറമ്ബ് പോലീസ് സ്റ്റേഷനില്‍ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.

Post a Comment

Previous Post Next Post