തിരുവനന്തപുരം: കായലിലേക്കു മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിന് പിഴ. കൊച്ചി കായലിലേക്കാണ് മാലിന്യം എറിഞ്ഞത്.
പിഴയായി 25,000 രൂപ അടയ്ക്കാന്‍ മുളവുകാട് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നല്‍കിയത്. മുളവുകാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ നിന്നാണ് മാലിന്യം പൊതിഞ്ഞ് കായലിലേക്ക് എറിഞ്ഞത്. ഇത് അവിടെയുണ്ടായിരുന്ന ഒരു വിനോദസഞ്ചാരി വീഡിയോയില്‍ പകര്‍ത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം എറിഞ്ഞതെന്ന് വ്യക്തമായത്.
വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ചാണ് മുളവുകാട് പഞ്ചായത്ത് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. അതേസമയം, എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ഇതു ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. സംഭവം പരാതിയായതോടെ എംജി ശ്രീകുമാര്‍ കഴിഞ്ഞ ദിവസം 25,000 രൂപ പിഴ പിഴ ഒടുക്കി.
Post a Comment