സ്വര്‍ണം വാങ്ങാനിത് നല്ല നേരം; 2 ദിവസത്തില്‍ പവന് കുറഞ്ഞത് 2,000 രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിയുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 8,310 രൂപയായി കുറഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 66,480 രൂപയായി. ട്രംപ് ഇറക്കുമതി തീരുവ സംബന്ധിച്ച പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ആഗോളതലത്തില്‍ സ്വര്‍ണ വില ഇടിയുന്നത്. രണ്ട് ദിവസങ്ങളിലായി 2,000 രൂപയാണ് കുറഞ്ഞത്. വാങ്ങുന്നവർക്ക് ഇത് നല്ലനേരവും വിൽക്കാൻ പോകുന്നവർക്ക് മോശം സമയവുമാണ്.

Post a Comment

Previous Post Next Post