കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടച്ചുപൂട്ടി


കോട്ടയം: കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ആണ് സംഭവം. ഇരുപത്തിയാറാം മൈലില്‍ ഫാസ് എന്ന സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. പരാതി ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലിന് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി.

ശുചിത്വമില്ലാതെയാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്നും ഹെല്‍ത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് ഹോട്ടല്‍ താത്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നല്‍കി.

Post a Comment

Previous Post Next Post