കണ്ണൂർ: മുണ്ടേരി കടവില്‍ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്ബതികള്‍ അറസ്റ്റില്‍.
മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയത്.
പരിശോധനയില്‍ 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കല്‍ പൊലീസ് പരിശോധന നടത്തിയത്. കഞ്ചാവ് എത്തിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സഞ്ചികളും മുറിയില്‍ നിന്ന് കണ്ടെടുത്തു.
Post a Comment