നടുവിൽ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിൽ കാറ്റ് കലി തുള്ളി.12,500 ൽ അധികം വാഴകൾ നടുവിൽ പഞ്ചായത്തിൽ മാത്രം നിലം പൊത്തി.വ്യാഴാഴ്ചയും ശനിയാഴ്ചയുമായി വീശിയടിച്ച കാറ്റാണ് കർഷകരെ കണ്ണീർക്കയത്തിലാക്കിയത്.പാത്തൻപാറയിലെ രാജൻ കല്ലറയ്ക്കലിനു മാത്രം 3500 വാഴകൾ നഷ്ടപ്പെട്ടു.കരാമരംതട്ട്, നൂലിട്ടാമല, പൊതിവച്ചതട്ട്,നരയൻകല്ല്,മൈലംപെട്ടി,തുരുമ്പി,കുട്ടിപ്പുല്ല് തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.ദേവസ്യ കുമ്പിടിയാമാക്കൽ (2000),ജോസഫ് കുമ്പിടിയാമാക്കൽ(1500),ഷൈജു മുതുപ്ലാക്കൽ(1000),ജോയി മാഠത്തിൽ(1000),കുഞ്ഞുമോൻ എരമംഗലംഎന്നിവരുടെ വിളവെടുക്കാറായ ആയിരത്തിലധികം വാഴ ഒടിഞ്ഞു വീണു.റോയി മൂലേക്കാട്ടിൽ, രാഹുൽ,ജോർജ്,കെ.എസ്.ബെന്നി,നിമ്മി ഷാജി,ദേവസ്യ,വിജയൻ,വിൻസൻറ്,വിനീത്,മോളി രാജൻ എന്നിവരുടെ തോട്ടങ്ങളിലും നൂറ് കണക്കിന് വാഴ നശിച്ചു.ജോസഫ് പട്ടാംകുളം(15),സാബു ആനപ്പാറ(10)എന്നിവരുടെ കായ്ച്ചു നിൽക്കുന്ന ജാതി മരങ്ങളും നിലംപൊത്തി.ഈ മേഖലയിൽ
കഴിഞ്ഞ മാസം 25-ന് കാറ്റ് വൻ നാശം വിതച്ചിരുന്നു.തുടർച്ചയായി ഉണ്ടാവുന്ന കാറ്റ് കർഷകരുടെ പ്രതീക്ഷകളെ താളം തെറ്റിച്ചിരിക്കുകയാണ്.
കാർഷിക രോഗങ്ങൾ മൂലം തെങ്ങും കവുങ്ങും കുരുമുളകും നശിച്ച മണ്ണിലാണ് കർഷകർ വാഴ കൃഷി ചെയ്ത് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്.വന്യജീവി ശല്യവും വർധിച്ചു കൊണ്ടിരിക്കുന്നു. ജീവിതം അസാധ്യമായതോടെ കുടിയിറക്കം നടക്കുന്ന പ്രദേശം കൂടിയാണ് പാത്തൻപാറ. വിള ഇൻഷൂർ എടുത്തവർക്ക് മാത്രമാണ് പേരിനെങ്കിലും ആശ്വാസമുള്ളത്.ഒരു വാഴക്ക് 300 രൂപ ഇൻഷൂർ തുക കിട്ടും.ചെറിയ രീതിയിൽ വാഴ കൃഷിയുള്ളവർ വിള ഇൻഷൂർ ചെയ്യുന്നത് കുറവാണ്.സാങ്കേതിക പ്രശ്നങ്ങളാണ് കാരണം.
സർക്കാരിൻ്റെ പ്രകൃതിക്ഷോഭ നാശനഷ്ടം 100 രൂപയാണ്.കഴിഞ്ഞ വർഷത്തെ തുകപോലും ഇനിയും കിട്ടിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.ആലക്കോട് പഞ്ചായത്തിലും ശനിയാഴ്ച കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി.
Post a Comment