തിരുവനന്തപുരത്ത് കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തല്‍ ഡോക്ടറായ യുവതി മരിച്ചു


തിരുവനന്തപുരം: കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തല്‍ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടില്‍ ആദർശിൻ്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്.

ഇന്ന് പുലർച്ചയായിരുന്നു സംഭവം. ദന്തല്‍ ഡോക്ടർ കൂടിയായ സൗമ്യ നാലുവർഷം മുമ്ബാണ് വിവാഹിതയായത്. കുട്ടികള്‍ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പുലർച്ചെ രണ്ടുമണിക്ക് കഴുത്ത് കറുത്ത നിലയില്‍ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയം ഭർത്താവും ഭർതൃമാതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജീവനൊടുക്കാൻ ശ്രമിക്കവെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

Previous Post Next Post