ആലക്കോട്: പ്രതിദിനം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന രയറോം-പരപ്പ-കാർത്തികപുരം പിഡബ്ല്യൂഡി റോഡില്‍ പരപ്പ ടൗണിനോട് ചേർന്ന കലുങ്ക് അപകടാവസ്ഥയില്‍.
മൂന്നു പതിറ്റാണ്ട് മുമ്ബ് നിർമിച്ച കലുങ്കാണിത്.
നിരവധി വർഷം സ്ഥിരമായി ക്വാറയില്‍ നിന്ന് ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ സഞ്ചരിച്ച തോടെയാണ് കലുങ്ക് തകർന്നത്. കൂടാതെ ഉരുള്‍പൊട്ടല്‍ മൂലമുള്ള ബലക്ഷയവും കലുങ്കിന്‍റെ തകർച്ചയ്ക്ക് കാരണമായി. കലുങ്കിന്‍റെ ബലക്ഷയം സംബന്ധിച്ച് അധികൃതർക്ക് നിരവധി തവണ പരാതി നല്കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മുന്നറിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിനെ അപേക്ഷിച്ച് കലുങ്ക് ചെറുതായതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
മലയോര ഹൈവേ-തളിപ്പറമ്ബ് കൂർഗ് ടിസിബി റോഡ്, കാർത്തികപുരം-ജോസ്ഗിരി മെക്കാഡം റോഡ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിച്ചിക്കുന്ന ബൈപ്പാസ് റോഡ് കൂടിയാണിത്. പുതിയ കലുങ്ക് നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment