മണക്കടവ്: കാരിക്കയം ശ്രീപുരം എസ്റ്റേറ്റില്‍ വൻ തീപിടിത്തം. 10 ഏക്കറോളം വരുന്ന സ്ഥലത്തെ റബർ തോട്ടം കത്തിനശിച്ചു.
350 തോളം റബർ പൂർണമായി കത്തിയമർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
നാട്ടുകാരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം വൈകുന്നേരത്തോടെയാണു തീ അണയ്ക്കാൻ സാധിച്ചത്. വാഹനത്തിന്‍റെ അഭാവം മൂലം അഗ്നിരക്ഷാസേന എത്തിച്ചേരാതിരുന്നതും തീ അണയ്ക്കുന്നത് നീണ്ടുപോകുന്നതിനു കാരണമായി. ആള്‍താമസമില്ലാത്ത പ്രദേശമായിരുന്നതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവാകുന്നതിനു കാരണമായി.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ജിജോ മേപ്രകാവില്‍, സോജൻ ഒഴുകയില്‍, ഷൈബിൻ മാഡംപുറത്ത്, സിബി കാടശേരി, ദിലീപ് മുളക്കുന്നത്ത്, തോമസ് കീക്കിരിക്കാട്ട് എന്നിവരുടെ സ്ഥലമാണു കത്തിനശിച്ചത്.
Post a Comment