കൊച്ചി: റെക്കോർഡിലെത്തിയ വെളുത്തുള്ളി വില താഴേക്കിറങ്ങുന്നു. നവംബറില്‍ 450 രൂപ വരെ എത്തിയ വില ഇപ്പോള്‍ കിലോയ്ക്ക് 100 രൂപയില്‍ താഴെയാണ്.
മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 70 മുതല്‍ 100 രൂപ വരെയാണ്.
കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രവേഗം വിലയില്‍ കുറവുണ്ടായത്. മുന്തിയയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദനം മുൻ വർഷത്തേക്കാള്‍ കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി വ്യാപാരികള്‍ പറയുന്നത്.
വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 400 - 600 രൂപയ്ക്ക് മുകളിലെത്തിയതും കർഷകർക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉല്‍പാദനം കൂടിയതോടെയാണ് വെളുത്തുള്ളി വിലയിടിഞ്ഞത്.
Post a Comment