ചെറുപുഴയിൽ സ്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു

ചെറുപുഴ: ചെറുപുഴയിൽ സ്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു. കണ്ണൂർ ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടില്‍ ജീസ് ജോസിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്.

ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജഗിരിയില്‍ നിന്നും കോഴിച്ചാലിലേക്ക് വരുമ്ബോളാണ് രാജഗിരി പള്ളി സമീപത്ത് നിന്നും കാട്ടുപന്നി ജിസിനെ ആക്രമിച്ചത്. ജിസിനെയും വണ്ടിയെയും ആക്രമിച്ച്‌ ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു.

Post a Comment

Previous Post Next Post