തിരുവനന്തപുരം : ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സർക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല.
ലഹരി തടയുന്നതില്‍ സർക്കാർ സ്വീകരിക്കുന്ന നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വിശദീകരിച്ചു. സിനിമയും സീരീയലുമെല്ലാം അക്രമത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് സിനിമാ ഡയലോഗിലൂടെയാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ലഹരിക്കെതിരെ സർക്കാർ കൊണ്ടുവരുന്ന ആക്ഷൻ പ്ലാനിന് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേർത്തുള്ള ആലോചനായോഗം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറ വല്ലാതെ അസ്വസ്ഥരാണ്. എവിടെയും നടക്കുന്നത് കടുത്ത മത്സരമാണെന്നും കുട്ടികള്‍ക്ക് ശത്രുതാമനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൻ്റി നാർക്കോട്ടിക് സെല്‍ കേരളത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നു.ലോ ആൻഡ് ഓർഡർ എഡിജിപിയാണ് ഇതിന്റെ തലവൻ. പൊതുജനങ്ങള്‍ക്ക് ഇതില്‍ വിവരങ്ങള്‍ നല്‍കാം. മയക്കുമരുന്ന് വില്‍പ്പനക്കാരുടെ യഥാർത്ഥ സ്രോതസ്സില്‍ എത്തിച്ചേരാൻ ശ്രമം നടത്തിയിട്ടുണ്ട്.87,702 കേസുകള്‍ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തു. സർക്കാരും എൻഫോഴ്സ്മെന്റ് ഏജൻസികളും വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post a Comment