പാനൂരില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നി ചത്തു


കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നി ചത്തു. കര്‍ഷകനെ കുത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെ നിന്നാണ് പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
പന്നിയുടെ കുത്തേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. മൊകേരി വള്ളിയായിയിലെ ശ്രീധരന്‍ എ കെ(75)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തില്‍ പോയതായിരുന്നു ശ്രീധരന്‍.
പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post