തലശേരിയില്‍ പോലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: തലശേരിയില്‍ പേലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ്‌ ആണ് മരിച്ചത്.
കണ്ണവം സ്വദേശിയാണ് മരിച്ച മുഹമ്മദ്. തലശേരി റെയില്‍വേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Post a Comment

Previous Post Next Post