'വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി'; മനസില്‍ പതിഞ്ഞ ആ ശ്ബദം ആകാശവാണിയില്‍ നിന്ന് പടിയിറങ്ങി


27 വർഷക്കാലം മലയാളികളുടെ മനസില്‍ പതിഞ്ഞ പേരും ശബ്ദവുമാണ് ഹക്കീം കൂട്ടായി. നാടിന്റെ ഓരോ സ്പന്ദനവും ജനങ്ങളെ അറിയിച്ച ഹക്കീം കൂട്ടായി, കോഴിക്കോട് ആകാശവാണിയില്‍ നിന്ന് തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനവും കഴിഞ്ഞ് പടിയിറങ്ങി
നിങ്ങള്‍ ഒരു റോഡിയോ ശ്രോതാവാണെങ്കില്‍, ഈ ശബ്ദത്തെ തീർച്ചയായും അറിയും. 27 വർഷങ്ങള്‍ക്കു മുമ്ബ് ഒരു നവംബർ മാസത്തിലാണ് ഹക്കീം കൂട്ടായി ആദ്യമായി വാർത്താ പാരായണം നടത്തിയത്. ദില്ലിയില്‍ വച്ചായിരുന്നു ആദ്യം വാർത്ത വായിച്ചത്. പിന്നീട് ഒരു മാസം തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷമാണ് കോഴിക്കോടിന്റെ മണ്ണിലേക്ക് ഹക്കീം എത്തുന്നത്. ഇക്കാലങ്ങളിലെ മായാത്ത ചില ഓർമ്മകള്‍ ഹക്കീം കൂട്ടായി കൈരളി ന്യൂസിനോട് പങ്കുവച്ചു
ഭൂമികുലുക്കവും പ്രളയവും ഫുട്ബോളും ക്രിക്കറ്റും സിനിമയും മാറി മാറി വന്ന ഭരണ തലവന്മാരുടെയും രാഷ്ട്രീയക്കാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്കാരിക നായകന്മാരുടെയും വാക്കുകള്‍ പൊതുജനത്തിനായി ആകാശവാണിയിലൂടെ വാർത്തയായി വായിക്കാൻ ഹക്കീം കൂട്ടായിയ്ക്ക് സാധിച്ചു. വിശ്രമ ജീവിതത്തെ കുറച്ചു ചോദിച്ചപ്പോള്‍ “വിശ്രമം” എന്ന വാക്ക് തൻ്റെ നിഘണ്ടുവില്‍ ഇല്ലെന്നാണ് ഹക്കീമിൻ്റെ മറുപടി. രാവിലെ 6.45ന് കോഴിക്കോട് നിലയത്തില്‍ നിന്നുള്ള പ്രദേശിക വാര്‍ത്തകള്‍ വായിച്ചത് ഹക്കീം ആകാശവാണിയുടെ പടിയിറങ്ങിയത്

Post a Comment

Previous Post Next Post