തളിപ്പറമ്പിൽ 50 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടെ വയോധികൻ കാല്‍വഴുതി വീണു, രക്ഷകരായി ഫയഫോഴ്സ്
തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്ബ് പെരുന്തലേരിയില്‍ കിണറ്റില്‍ വീണയാള്‍ക്ക് രക്ഷകരായി ഫയർഫോഴ്സ്. പന്നിത്തടം സ്വദേശി രാമചന്ദ്രനാണ് കിണർ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണത്.
50 അടി ആഴമുള്ള കിണറിലിറങ്ങി വൃത്തിയാക്കുന്നതിനിടെ രാമചന്ദ്രൻ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റത്തോടെ രാമചന്ദ്രന് മുകളിലോട്ട് കയറാൻ സാധിക്കാതെ കിണറിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞെത്തിയ തളിപ്പറമ്ബ് ഫയർഫോഴ്സ സംഘം കിണറ്റിലിറങ്ങി കുട്ട കെട്ടിയിറിക്കിയ ശേഷം രാമചന്ദ്രനെ കരയ്ക്കെത്തിക്കുകായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment