കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസില്‍ കൂടുതല്‍ പരാതികള്‍ ഉയരാൻ സാധ്യതയെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കോളജും ഹോസ്റ്റലും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും.
പ്രശ്നം പഠിക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തും.
ഗാന്ധിനഗർ ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച 6 പരാതികളില്‍ ഒന്നില്‍ മാത്രമാണ് നിലവില്‍ പൊലീസ് കേസെടുത്തത്.
കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യും.
എന്നാല്‍ റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടും പൊലീസ് വിശ്വാസത്തില്‍ എടുക്കുന്നില്ല.
കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാർഡൻ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.
Post a Comment