അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് മരുമകൻ; രണ്ട് പേരും മരിച്ചു

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു.പാല അന്ത്യാളം സ്വദേശി നിർമല, മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടർന്നാണ് മനോജും മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിർമലയുടെ മരുമകൻ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടർന്നുപിടിച്ചു. നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവർക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. 

മരിച്ച മനോജും ഭാര്യാമാതാവായ നിർമലയും തമ്മില്‍ ചില കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുമ്ബും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച്‌ തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്ബും ഇവർ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Post a Comment

Previous Post Next Post