ആലക്കോട്: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പോക്സോ കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്‌തു. പരപ്പ നെടുവോട്ടെ മമ്മുവിനെയാണ് (75) ആലക്കോട് എസ്.ഐ. എം.പി. ഷാജി ഇന്നലെ രാവിലെ അറസ്റ്റ് ചെയ്‌തത്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പത്ത് വയസ്സ് സുകാരിക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർനം നടത്തിയത്. കഴിഞ്ഞ അഞ്ചിന് രാവിലെയാണ് സംഭവം. സ്‌കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. നേരത്തെയും ഇയാൾക്കെതിരെ ഇത്തരത്തിലുള്ള പരാതി ഉയർന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി
പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; ആലക്കോട് വയോധികൻ അറസ്റ്റിൽ
Alakode News
0
Post a Comment