ആര്‍ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
മൂന്നാം പ്രതിയായ രാമപടിയാര്‍ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജര്‍സന്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാര്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്‌സ്‌ആപ്പ് കോളുകള്‍ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണില്‍ നിന്ന് കിട്ടിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്.
മൂവരും ചേര്‍ന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയം. എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു വേണ്ടി മൂന്ന് പ്രതികള്‍ക്കായി നാളെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും.
Post a Comment