കേരളത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് കൂത്തുപറമ്പ് വലിയവെളിച്ചത്ത് പ്രവര്‍ത്തന സജ്ജമായി

                                                              
കൂത്തുപറമ്പ്:മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവെപ്പുമായി കേരളത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് വലിയവെളിച്ചത്ത് കെ .എസ്.ഐ.ഡി.സി.യുടെ വ്യവസായകേന്ദ്രത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി.

ഹരിത കർമ്മ സേന ശേഖരിക്കുന്നതും മൂല്യം കുറഞ്ഞതുമായ പുനചക്രമണ യോഗ്യമായ പ്ലാസ്റ്റിക് കവറുകളുടെ റീസൈക്ലിങ് ആണ് ഈ യൂണിറ്റ് ലക്ഷ്യമിടുന്നത് ഒരുഏക്കറില്‍ 25,000 ചതുരശ്ര അടി വിസ്‌തൃതി യിലാണ് കേന്ദ്രം നിർമിച്ചത്.ഒരു വർഷം 4700 മെട്രിക് ടണ്‍ പ്ലാസ്റ്റിക് കവറുകള്‍ റീസൈക്ലിങ് ചെയ്യാനാണ് നിലവിലെ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ സാധ്യമാകുക .കേരളത്തില്‍ സംഭരിക്കപ്പെടുന്ന റീസൈക്ലിങ് യോഗ്യമായ പ്ലാസ്റ്റിക് കവറുകളുടെ മുപ്പത് ശതമാനം റീസൈക്ലിങ് ചെയ്യാൻ സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

ഫാക്ടറിയിലെത്തുന്ന 
പ്ലാസ്റ്റിക്കുകള്‍ ആദ്യം തരംതിരിച്ച്‌ കഴുകി വൃത്തിയാക്കി വിവിധ പ്രക്രിയകളിലൂടെ ഗ്രാന്യൂള്‍സ് രൂപത്തിലാ ക്കി അനുയോജ്യമായ രീതിയില്‍ മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളായി മാറ്റാൻ അയക്കുന്നതാണ് പ്ലാൻ്റിലെ പ്രധാന പ്രവർത്തനം. 30-ഓളം പേർക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കും..ഇവിടെ ഉപയോഗിക്കുന്ന വെള്ളം റീസൈക്കിള്‍ ചെയ്തു പുനരുപയോഗം ചെയ്യുന്നതിനായി എഫ്‌ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പൂർണമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ഓട്ടോമെറ്റിക് മെഷീനറികള്‍ ഉപയോഗിച്ചാണ് റീസൈക്ലിങ് നടത്തുന്നത്.പ്രോഡക്റ്റ് കളുടെ ക്വാളിറ്റി ടെസ്റ്റ് ചെയ്യുന്നതിന് പ്രത്യേക ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട് . കഴിഞ്ഞ 10 വർഷങ്ങളായി തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങളുടെ മാലിന്യസംസ്കരണം ഏറ്റെടുത്തു നടത്തുന്ന ഗ്രീൻ വേംസ് ആണ് സംരംഭകർ. കോഴിക്കോട് ആസ്ഥാനമായി പ്രവർ ത്തിക്കുന്ന ഗ്രീൻ വേംസ് യുനെ സ്കോയുടെ അംഗീകാരം ലഭിച്ച സംരംഭകരാണ്. ജർമൻ കമ്ബനി ആയ ബിഎർസ്‌ഡോർഫ് (നിവ്യ) യുടെ സഹായത്തോടെ ആണ് പ്ലാന്റ് നിർമിച്ചിട്ടുള്ളത് . നിലവില്‍ കേരളത്തിെല്‍ തിരുവനന്തപുരം,കൊച്ചി ,കൊല്ലം നഗരസഭകള്‍ ഉള്‍പ്പെടെ 150 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പങ്കാളി ആണ് ഗ്രീൻ വേംസ്. 

റീസൈക്ലിങ് പ്ലാന്റിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി 24 ന് വൈകുന്നേരം 3.30 ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ലാബിൻ്റെ ഉദ്ഘാടനം ശ്രീ വി .ശിവദാസൻ എംപി നിർവഹിക്കും ചടങ്ങില്‍ വിശിഷ്ട അതിഥിതികളായി കെ.കെ ശൈലജ ടീച്ചർ എം.എല്‍.എ. , ടി സിദ്ധീഖ് എം.എല്‍.എ , ശുചിത്വ മിഷൻ എസ്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് , ,കേരള പൊലൂഷൻ കണ്ട്രോള്‍ ബോർഡ് ചെയർപേഴ്സണ്‍ ശ്രീകല എസ് തുടങ്ങിയവർ വിശിഷ്ട അതിനികളായി പങ്കെടുക്കും. 'കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ,ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ പ്രതിനിധികള്‍,സാമൂഹ്യ പൊതുപ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും .

24 ന് രാവിലെ 9 മണി മുതല്‍ ഗ്രീൻ വേംസ് വാർഷിക ആഘോഷ പരിപാടികളും വിനോദ് കോവൂർ നേതൃത്വം നല്‍കുന്ന കലാവിരുന്നും നടക്കും.വാർത്താ സമ്മേളനത്തില്‍ ഗ്രീൻവോർമസ് ഡയറക്ടർ സി.കെ.എ.ഷമീർ ബാവ, ഓപ്പറേഷൻ മാനേജർ ബൈജു, പ്രൊജക്‌ട് ഹെഡ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post