ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും ഗ്ലാമർ ഇനമായ ഇന്ത്യ - പാകിസ്താൻ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുത്തു.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിർത്തി. പാക് ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഫഖർ സമാന് പകരം ഇമാമുല്‍ ഹഖ് ഓപ്പണറാകും.
ടീം: രോഹിത് ശർമം (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്താൻ: ഇമാമുല്‍ ഹഖ്, ബാബർ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), സല്‍മാൻ ആഗ, തയ്യിബ് താഹിർ, ഖുഷ്ദില്‍ഷാ, ഷഹീൻ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്റാർ അഹ്മദ്.
Post a Comment