ചരിത്രം കുറിക്കാൻ കേരളം; രഞ്ജിയിൽ ഇന്ന് ഫൈനൽ പോര്

ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന് വിദര്‍ഭയെ നേരിടും. നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 9.30നാണ് മത്സരം തുടങ്ങുക. ടൂർണ്ണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത ടീമുകളാണ് രണ്ടും. കഴിഞ്ഞ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും. ഫൈനൽ പോര് ജിയോ ഹോട്സ്റ്റാറില്‍ തത്സമയം കാണാനാകും.

Post a Comment

Previous Post Next Post