വാഹൻ സൈറ്റില്‍ തകരാര്‍; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിടില്ലെന്ന് എംവിഡി

തിരുവനന്തപുരം: വാഹൻ സൈറ്റില്‍ തകരാർ. പുക പരിശോധന സൈറ്റിലാണ് തകരാർ. ഈ മാസം 22 മുതല്‍ 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിടില്ലെന്ന് എംവിഡി അറിയിച്ചു.

ഈ വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി.
22 മുതലാണ് സോഫ്റ്റ്‌വെയറില്‍ തകരാർ ഉണ്ടായത്. നാളെയോടെ തകരാർ പരിഹരിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

Post a Comment

Previous Post Next Post