ദിനംപ്രതി ഉയരുന്ന താപനില തരണം ചെയ്യാൻ പെടാപ്പാടു പെടുകയാണ് മലയാളികൾ. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കരുതിയിരിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം നിലവിലുണ്ട്. അതേസമയം, മൂന്നാറിലെ ചിത്രം മറ്റൊന്നാണ്. കഴിഞ്ഞ ദിവസം തണുപ്പ് മൈനസ് ഒന്നിലേക്ക് എത്തി. ചെണ്ടുവാര എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം തണുപ്പ് മൈനസ് 1 ഡിഗ്രിയിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെ പല ഭാഗങ്ങളിലും തണുപ്പ് പൂജ്യം ഡിഗ്രി എത്തിയിരുന്നെങ്കിലും ആദ്യമായാണ് തണുപ്പ് മൈനസ് ഒന്ന് ഡിഗ്രിയിൽ എത്തുന്നത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാർ പ്രദേശത്ത് രേഖപ്പെടുത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് ഒന്ന്, രണ്ട്, ഏഴ് ഡിഗ്രികളിൽ പല ഭാഗങ്ങളിലും എത്തിയിരുന്നെങ്കിലും മൈനസ് ഒന്നിലെത്തുന്നത് ഈ വർഷത്തിലാദ്യമായാണ്.പരസ്യം ചെയ്യൽഇതോടെ തേയിലക്കാടുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുകട്ടകളാൽ നിറഞ്ഞിരിക്കുകയാണ്. തണുപ്പ് മൈനസിലെത്തിയതോടെ വിദേശവിനോദ സഞ്ചാരികളുടെ കടന്നുവരവും വർദ്ധിച്ചിട്ടുണ്ട്. മൂന്നാറിന്റ സൗന്ദര്യം കെഎസ്ആആർടിസി ഡബിൾ ഡെക്കർ ബസ്സിലിരുന്ന് ആസ്വദിക്കുന്നതോടൊപ്പം മൂന്നാറിന്റെ തണുപ്പ് ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വളരെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. രാവിലെ വൈകിയെത്തുന്ന വെയിലും വൈകുന്നേരം പതിവിലും നേരത്തെ എത്തുന്ന തണുപ്പും വിനോദസഞ്ചാരികൾക്ക് പുത്തൻ ഉണർവാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളിൽ മൂന്നാറിൽ തണുപ്പ് ഇതിലും താഴെ പോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നാട്ടിലെ മറ്റു സ്ഥലങ്ങൾ ചൂടിൽ വിയർത്തൊഴുകുന്നു; മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ
Alakode News
0
Post a Comment