75 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ ഇടം നേടി കേരളം. ആദ്യ ഇന്നിങ്സിൽ കേരളം നേടിയ 2 റൺസിന്റെ ലീഡാണ് കേരളത്തെ സ്വപ്ന ഫൈനലിൽ എത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114റൺസ് എടുത്ത് നിൽക്കവേയാണ് മത്സരം സമനിലയിലായത്. ബുധനാഴ്ച തുടങ്ങുന്ന ഫൈനലിൽ കേരളം വിദർഭയെ നേരിടും. ജലജ് സക്‌സേനയുടെ 70ഓളം ഓവറുകളും സൽമാൻ, ആദിത്യ തുടങ്ങിയവരുടെ പ്രകടനവുമാണ് ഈ ചരിത്രം സമ്മാനിച്ചത്.
Post a Comment