സ്വര്‍ണ വിലയില്‍ കയറ്റം തുടരുന്നു. ഇന്ന് പവന്റെ വില 640 രൂപ കൂടി 64,480 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 80 രൂപ വര്‍ധിച്ച് 8,060 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,840 രൂപയാണ് കൂടിയത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 86,350 രൂപയിലെത്തി.
Post a Comment