പാലക്കാട് കൂറ്റനാട് നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

ആനയും കൊല്ലപ്പെട്ട പാപ്പാനും. സംഭവത്തിനു അല്പം മുമ്പ് എടുത്ത ഫോട്ടോ

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്.
കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

ഒരാള്‍ക്ക് കൂടി പരിക്കേറ്റതായാണ് വിവരം. ഒട്ടേറെ വാഹനങ്ങളും ആന നശിപ്പിച്ചു. മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നള്ളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല.

കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയില്‍. ആനയെ തളച്ച ശേഷം സ്ഥലത്തു നിന്നു മാറ്റി.

Post a Comment

Previous Post Next Post