നാളെ വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു


രൂക്ഷമായ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാളെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് UDF. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ മരിച്ചിട്ടും യാതൊരുവിധ പ്രതിരോധ നടപടികളും സ്വീകരിക്കാത്ത സർക്കാർ നിലപാടിന് എതിരായ പ്രതിഷേധമാണ് ഈ ഹർത്താലെന്ന് UDF നേതാക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post