ബംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളജ് ഹോസ്റ്റലില്‍ മലയാളി നഴ്സിംഗ് വിദ്യാർഥിനി അനാമിക (19) ജീവനൊടുക്കിയ സംഭവത്തില്‍ പ്രിൻസിപ്പല്‍ സന്താനത്തെയും അസിസ്റ്റന്‍റ് പ്രഫസർ സുജിതയെയും മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു.
പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഇരുവരുടെയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തില്‍ വിനീതിന്‍റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ടോടെ വിദ്യാർഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുള്‍പ്പെടെ ചോദിച്ചുവെന്നും ഇവിടെനിന്നാല്‍ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്.
Post a Comment