വേനല്‍ മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റില്‍ കാപ്പിമല- വൈതല്‍ക്കുണ്ട് പ്രദേശങ്ങളില്‍ കാർഷിക വിളകള്‍ക്ക് വ്യാപക നാശനഷ്ടം.

ആലക്കോട്: വേനല്‍ മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റില്‍ കാപ്പിമല- വൈതല്‍ക്കുണ്ട് പ്രദേശങ്ങ ളില്‍ കാർഷിക വിളകള്‍ക്ക് വ്യാപക നാശനഷ്ടം.

നിരവധി കർഷകരുടെ വിളവെടുപ്പിന് പാകമായ 3000 ത്തോളം നേന്ത്രവാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. വൈതല്‍ക്കുണ്ടിലെ വട്ടയ്ക്കാട്ട് ജെയിൻ, ചെങ്കരയില്‍ തങ്കപ്പൻ, കോനാല്‍ റെജി, വട്ടയ്ക്കാട്ട് ബിനോയി തുടങ്ങിയവർക്കാണ് കനത്ത നാശനഷ്ടം ഉണ്ടായത്.

ബാങ്കുകളില്‍ നിന്ന് മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുത്താണ് മിക്ക കർഷകരും വാഴ കൃഷി നടത്തിയത്. വന്യമൃഗശല്യത്തില്‍ നിന്നും സംരക്ഷിച്ച്‌ നിർത്തിയ വാഴ പ്രകൃതിക്ഷോഭം മൂലം നശിച്ചത് കർഷകർക്ക് തിരിച്ചടിയായി. കൃഷി നാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വാഴകൃഷി വ്യാപകമായി നശിച്ച പ്രദേശങ്ങള്‍ കൃഷി വകുപ്പ് ഉദ്യാഗസ്ഥർ സന്ദർശിച്ചു. ആയിരക്കണ ക്കിന് വാഴകള്‍ നശിച്ചതിനാല്‍ ജില്ലയില്‍ നിന്നുള്ള ഉയർന്ന ഉദ്യാഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ നാശ നഷ്ടം വിലയിരുത്തുമെന്നാണ് കർഷകരെ അറിയിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post