കേരളം കാത്തിരുന്ന ആളെ ഇന്ന് അറിയാം


കോടികൾ സ്വപ്നം കണ്ടുറങ്ങുന്ന കുറേ ആളുകൾ കാത്തിരുന്ന ദിനമാണിത്. അതേ ക്രിസ്മസ് ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും ലഭിക്കും. ആകെ 21 പേരാണ് ഇന്ന് കോടീശ്വരന്മാരാവുക. 45 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. ഇവരെല്ലാം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 1.30നാണ് നറുക്കെടുപ്പ്.

Post a Comment

Previous Post Next Post