തിരുവനന്തപുരം: ആറ് പേരെ കൊലപ്പെടുത്തിയ പ്രതി അഫാൻ എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എല്ലാവരേയും ആക്രമിച്ചും വിഷം കൊടുത്തുമാണ് കൊന്നതെന്ന് അഫാൻ മൊഴി നൽകി. അഫാൻ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് അറിയിച്ചു. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയതെന്നും വിവരമുണ്ട്.
അഫാന്റെ പിതാവ് ദീർഘകാലമായി വിദേശത്താണ്. അഫാന്റെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ മാതാവ് ചികിത്സയിലാണ്. വെമ്പായത്തെ വീട്ടിലാണ് അമ്മയേയും ഒൻപതാം ക്ലാസ് വിദ്യാർഥിയായ അനിയനേയും ബന്ധുവായ പെൺകുട്ടിയേയും ആക്രമിച്ചത്.
Post a Comment