23 കാരൻ കൊലപ്പെടുത്തിയത് സഹോദരനേയും പെണ്‍സുഹൃത്തിനേയുമടക്കം 5പേരെ, കൊല നടത്തിയത് മൂന്നു വീടുകളിലെത്തി,അമ്മയ്ക്കും ഗുരുതര പരുക്ക്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊല തിരുവനന്തപുരത്ത്. സഹോദരിയടക്കം ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു.

അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് കൂട്ടക്കൊലനടത്തിയത്. ബന്ധുക്കളായ 5 പേരെ മൂന്ന് വിടുകളിലായാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട് ഇതില്‍ അഞ്ചു പേരുെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സഹോദരനേയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധിക്കുകയാണെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ അമ്മയ്ക്കും പെണ്‍സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെണ്‍സുഹൃത്തിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post