ഞെട്ടിച്ച്‌ കൊടുംക്രൂരത; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്‌, 5 മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കൊലപാതക പരമ്ബര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.

മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെണ്‍സുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ഇരകള്‍. ഇതില്‍ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post