കാസര്‍കോട് നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാര്‍

കാസർകോട്:  കാസർകോട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം.പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്.
ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ഭൂചലനത്തിനൊപ്പം അസാധാരണ ശബ്‌ദവും അനുഭവപ്പെട്ടു.കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. പരപ്പ, പാലംകല്ല് ഭാഗത്തും ഇത് അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. 

ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. ഫോണ്‍ ഉള്‍പ്പടെ താഴെ വീണു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Post a Comment

Previous Post Next Post