ഗുരുവായൂര്‍ അമ്പലത്തിൽ വെച്ച്‌ ആരതിക്ക് താലി ചാര്‍ത്തി റോബിന്‍


ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനർ ആരതി പൊടിയും വിവാഹിതരായി.
ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. രണ്ട് വർഷം മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹം നീണ്ട് പോയപ്പോള്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കാത്തിരുന്ന വിവാഹം. താലികെട്ടവെ റോബിൻ ആരതിയുടെ നെറുകയില്‍ ചുംബിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന ശേഷമാണ് റോബിൻ ആരതിയെ പരിചയപ്പെടുന്നത്. അന്ന് കേരളത്തിലെങ്ങും റോബിൻ തരംഗമായിരുന്നു. റോബിനെ അഭിമുഖം ചെയ്യാനെത്തിയ അവതാരകയായിരുന്നു ആരതി. പിന്നീടിവർ അടുത്തു. ബിഗ് ബോസ് ആരവങ്ങള്‍ക്ക് ശേഷം ഒരു ഘട്ടത്തില്‍ റോബിനെതിരെ കടുത്ത സൈബർ ആക്രമണമുണ്ടായി. എന്നാല്‍ അന്നും ആരതി റോബിനൊപ്പം നിന്നു.
ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണിനായി യാരത തിരിക്കും. 27 ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുളളതാണ് ഈ മധുവിധു. മാസങ്ങള്‍ ഇടവിട്ടുളള ഈ മധുവിധുവിന്റെ ആദ്യ യാത്ര 26 ാം തിയതി അസര്‍ബെയ്ജാനിലേക്കാണ്.

Post a Comment

Previous Post Next Post