അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 59 കോടി


അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) പ്രവാസി മലയാളി സ്വന്തമാക്കി.
ഷാര്‍ജയില്‍ താമസിക്കുന്ന ആഷിഖ് പടിൻഹാരത്ത് ആണ് ഭാഗ്യശാലി. 

ഇദ്ദേഹം വാങ്ങിയ 456808 എന്ന നമ്ബര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. 

രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പില്‍ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്. കഴിഞ്ഞ തവണയും മലയാളിയാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. അന്നു വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്.

Post a Comment

Previous Post Next Post