കൊച്ചി: നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ. ആശുപത്രിവിട്ടു.
കലൂർ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിർമിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉമ തോമസ് എം.എല്‍.എ. ഡിസംബർ ഇരുപത്തിയൊമ്ബതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അവർ ആശുപത്രി വിടുന്നത്.
ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് എം.എല്‍.എം. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തന്നെ ശശ്രൂഷിച്ച ഡോക്ടർമാർ, നേഴ്സ്, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും സഹപ്രവർത്തകർ, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവർക്കും നന്ദി അറിയിക്കുന്നതായി ഉമ തോമസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ആശുപത്രി വിട്ട ഉമാ തോമാസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാർ നല്‍കിയത്.
ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണ്.അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദർശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും നമുക്ക് ഒത്തുചേരാം.ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ഉമ തോമസ് എം.എല്‍.എ. കുറിച്ചു.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിർമിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. ഡിസംബർ ഇരുപത്തിയൊമ്ബതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഉമ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വെന്റിലേറ്ററിലേക്ക് മാറ്റിയ ഉമ തോമസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെത്തുടർന്ന് പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
Post a Comment