തളിപ്പറമ്പില്‍ നിന്ന് 25 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ അറസ്റ്റ് ചെയ്തു


ചെറുപുഴ : തളിപ്പറമ്പിൽ നിന്ന് 25 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ കൂട്ടുപ്രതിയായ കെ.എസ്.ഇ.ബി. ജീവനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.

ചെറുപുഴ കെ.എസ്.ഇ.ബി. ഓഫീസില്‍ ഓവർസിയറായ കണ്ടത്തില്‍ വീട്ടില്‍ ജെയിംസ് തോമസിനെ (53) ആണ് ശനിയാഴ്ച പെരിങ്ങോം മാടക്കാംപൊയിലില്‍നിന്ന് കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി. സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ കഞ്ചാവ് കടത്തവെ പിടിയിലായ നിലവില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. കേസില്‍ മറുനാടൻസംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് കടത്തിയതില്‍ പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ഇ.സി.സി. വിങ്ങിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തത്.

സംഘത്തില്‍ തളിപ്പറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ.കെ. ഷിജില്‍ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനില്‍കുമാർ, കെ.കെ. രാജേന്ദ്രൻ, എ. അസീസ്, പ്രിവന്റീവ് ഓഫീസർ കെ.കെ. കൃഷ്ണൻ, സിവില്‍ എക്സൈസ് ഓഫീസർ കെ. ശരത്, വനിത സിവില്‍ എക്സൈസ് ഓഫീസർ രതിക, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ഷംജിത്ത്, അനില്‍കുമാർ, ഇ.സി.സി. കണ്ണൂർ വിങ് അംഗങ്ങളായ പ്രിവന്റ്റീവ് ഓഫീസർ സനലേഷ്, സിവില്‍ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവരാണുണ്ടായിരുന്നത്.


Post a Comment

Previous Post Next Post