എടിഎമ്മില്‍ നിന്നും ഇനി പണം പിന്‍വലിക്കാന്‍ അല്‍പം ചിലവേറും, പ്രതിമാസ പരിധി കഴിഞ്ഞാല്‍ നിരക്ക് 22 രൂപയായി കൂട്ടാന്‍ ശുപാര്‍ശ


ഡല്‍ഹി: എടിഎമ്മുകളില്‍ നിന്നും ഇനി പണം പിന്‍വലിക്കുന്നത് അല്‍പം ചിലവേറും. സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാന്‍ ശുപാര്‍ശ.
നിലവില്‍ 21 രൂപയില്‍ നിന്നും ഉയര്‍ത്താനാണ് നിര്‍ദ്ദേശം. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്ബോഴുള്ള ഇന്റര്‍ ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്നു 19 രൂപയാക്കാനും റിസര്‍വ് ബാങ്കിനോടു നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ശുപാര്‍ശ ചെയ്തതായാണു റിപ്പോര്‍ട്ട്.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചെണ്ണവുമാണ് സൗജന്യം.

എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്ന ചാര്‍ജാണ് എടിഎം ഇന്റര്‍ചേഞ്ച് ഫീസ്. ഇത് പലപ്പോഴും ഉപഭോക്താവിന്റെ ബില്ലിനൊപ്പം ചേര്‍ക്കുന്നുണ്ട്.

പണമിടപാടുകള്‍ക്ക് എടിഎമ്മിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. അതിനാല്‍ തന്നെ ഇനി മുതല്‍ എടിഎം സേവനങ്ങള്‍ ചിലവേറുന്നത് സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

Post a Comment

Previous Post Next Post