സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 13.40 കോടി രൂപ അനുവദിച്ചു



*കരുവഞ്ചാൽ - വായാട്ടുപറമ്പ് - പോത്തുകുണ്ട് - നടുവിൽ റോഡ് മെക്കാഡം ടാറിങിന് 8 കോടി രൂപ, വെള്ളാട് മുതൽ തേർമല ജംഗ്ഷൻ വരെ സെമി മെക്കാഡം ടാറിങിന് 1.10 കോടി രൂപ, ചളിമ്പറമ്പ് ജംഗ്ഷൻ മുതൽ നെല്ലിക്കുറ്റി ടൗൺ വരെ സെമി മെക്കാഡം ടാറിങിന് 1.10 കോടി രൂപ, നെല്ലിപ്പാറ - ചാണകുണ്ട് - കരിങ്കയം റോഡ് മെക്കാഡം ടാറിങ്ങിന് 1 കോടി രൂപ, ചെമ്പേരി‍ ടൗൺ സൗന്ദര്യവൽക്കരണം 90 ലക്ഷം രൂപ, ഉളിക്കൽ ടൗൺ മലയോര ഹൈവേ ഭാഗം സൗന്ദര്യവൽക്കരണം 70 ലക്ഷം രൂപ, അറബി- ചപ്പുങ്കരി പാലം നിർമ്മാണം 60 ലക്ഷം രൂപ എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.* 

ബഡ്ജറ്റില്‍ ടോക്കണ്‍ അനുവദിച്ച മറ്റ് പദ്ധതികള്‍*

വട്ട്യാംതോട് പുതിയ പാലം നിർമ്മാണം, ഇരിട്ടി - ഉളിക്കൽ - മാട്ടറ – കാലാങ്കി റോഡ്, ഇരിക്കൂർ പാലം നിർ‍മ്മാണം, പയ്യാവൂർ - കുന്നത്തൂർ പാടി- പാടാംകവല – കഞ്ഞിരക്കൊല്ലി - മണിക്കടവ് റോഡ്‌ , മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡ്, ശ്രീകണ്ഠപുരം - കൂട്ടുംമുഖം - ചെമ്പേരി - റോഡ് , പൊടിക്കളം - മടമ്പം - പാറക്കടവ് - റോഡ്, ഇരിക്കൂർ അഗ്രികൾച്ചറൽ കോമൺ ഫെസിലിറ്റേഷൻ സെന്റർ , ആലക്കോട് - പാത്തൻപാറ - വെള്ളാട് റോഡ്, കാർത്തികപുരം ടൗൺ സൗന്ദര്യവൽക്കരണം, മുണ്ടാനൂർ - വാതിൽമട റോഡ് നവീകരണം, കൊളന്തകടവിൽ പാലം നിർ‍മ്മാണം, കണ്ടകശ്ശേരി പാലം പുനർനിർ‍മ്മാണം, പൊക്കുണ്ട് - തേർതല - തേറളായി റോഡ് , മാട്ടറ - ചപ്പാത്ത് പാലം നിർ‍മ്മാണം, ചന്ദനക്കാംപാറയിലെ ആനയടി പാലം നിർ‍മ്മാണം, മൂരിക്കടവിൽ ആർ .സി.ബി നിര്‍മ്മാണം, ഉളിക്കൽ - അറബി - പേരട്ട - തൊട്ടിൽപ്പാലം റോഡ്, തേർമല - വളവക്കരി പാലം നിര്‍മ്മാണം, പയ്യാവൂർ - പൈസക്കരി - ചന്ദനക്കാംപാറ - വഞ്ചിയം റോഡ് , രയരോം - പരപ്പ – കാർത്തികപുരം റോ‍ഡ് , വണ്ണായിക്കടവ് പാലം നിർ‍മ്മാണം, മണക്കടവ് - ചീക്കാട് - പ്ലാന്റേഷന്‍ റോഡ് . 


Post a Comment

Previous Post Next Post