വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദൗത്യസംഘത്തിനെതിരെ കടുവ ആക്രമണമുണ്ടായി. മാനന്തവാടി RRT അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥൻ ഉൾക്കാട്ടിനുള്ളിലാണ് ഉള്ളതെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. ആക്രമണം മന്ത്രി AK ശശീന്ദ്രനും സ്ഥിരീകരിച്ചു.
വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചിലിൽ RRT അംഗത്തെ നരഭോജി കടുവ ആക്രമിച്ചു
Alakode News
0
Post a Comment