കർഷകർക്കായിതാ സന്തോഷ വാർത്ത. പ്രധാനമന്ത്രി കിസാൻ യോജനയുടെ പുതിയ ഗഡു ഉടൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. നിങ്ങള്‍ പ്രധാനമന്ത്രി കിസാൻ യോജനയില്‍ എൻറോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഗഡു എപ്പോള്‍ എത്തുമെന്ന് പരിശോധിക്കാം.
പദ്ധതി പ്രകാരമുള്ള 19-ാം ഗഡുവിന് അർഹതയുണ്ടോ എന്ന് പല കർഷകർക്കും സംശയമുണ്ട്. പിഎം കിസാൻ തുക നിങ്ങള്‍ക്ക് ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും അടുത്ത പേയ്‌മെൻ്റ് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികളും നോക്കാം.
ഇ-കെവൈസി
പിഎം കിസാൻ സ്മീല്‍ രജിസ്റ്റർ ചെയ്താല്‍ നിർബന്ധമായും ഇ-കെവൈസി പൂർത്തിയാക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാൻ കാലതാമസം നേരിടാം. സർക്കാർ വെബ്‌സൈറ്റായ pmkisan.gov.in വഴി നിങ്ങള്‍ക്ക് ഇ-കെവൈസി ഓണ്‍ലൈനായി പൂർത്തിയാക്കാം അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ള CSC സെൻ്റർ സന്ദർശിച്ചും ഇത് ചെയ്യാനാകും.
ലാൻഡ് വെരിഫിക്കേഷൻ
കർഷകർ തങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും അത് പരിശോധിച്ചുറപ്പിക്കുകയും ചെയ്യണം. ഇത് ഉറപ്പാക്കാൻ ഭൂമി പരിശോധന പൂർത്തിയാക്കണം. നിങ്ങള്‍ ഈ ഘട്ടം പൂർത്തിയാക്കിയിട്ടില്ലെങ്കില്‍, നിങ്ങളുടെ പിഎം കിസാൻ ഫണ്ടിംഗില്‍ കാലതാമസം നേരിട്ടേക്കാം. ഇത് ഒഴിവാക്കാൻ ഉടനടി ലാൻഡ് വെരിഫിക്കേഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ആധാർ ലിങ്കിംഗ്
നിങ്ങളുടെ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നിർബന്ധമാണ്. പിഎം കിസാൻ നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ അതിനുള്ള യോഗ്യത ഉറപ്പാക്കാൻ നിങ്ങളുടെ ബാങ്കിൻ്റെ ബ്രാഞ്ച് സന്ദർശിച്ച് ആധാർ ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കുക.
എന്താണ് പിഎം കിസാൻ
പിഎം കിസാൻ അഥവാ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM-KISAN) കർഷകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒരു കാർഷിക ആനുകൂല്യ പദ്ധതിയാണ്. ഇതുവഴി, രാജ്യത്തുടനീളമുള്ള കാർഷിക കുടുംബങ്ങള്‍ക്ക് പ്രതിവർഷം 6,000 രൂപ വരെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. ഈ തുക മൂന്ന് തുല്യ ഗഡുക്കളായി നാലു മാസത്തില്‍ ഒരിക്കലാണ് വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
1.കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക.
2. കാർഷിക മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
3. കാർഷിക പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുക.
4. കർഷകരുടെ സാമൂഹിക-സാമ്ബത്തിക ഉന്നമനം പ്രോത്സാഹിപ്പിക്കുക.
പദ്ധതിയില്‍ ഉള്‍പ്പെടുന്നവർ
ഭൂരഹിതരായ കർഷകർ ഉള്‍പ്പെടെ എല്ലാ കാർഷിക കുടുംബങ്ങളും പിഎം കിസാനില്‍ ഉള്‍പ്പെടുന്നു. കർഷകർ, അവരുടെ ഭാര്യ/ഭർത്താവ്, മുതിർന്ന പ്രായമുള്ള കുടുംബാംഗങ്ങള്‍ എന്നിവർക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും
Post a Comment